CHANGARAMKULAMLocal news

തീരദേശ പ്രശ്നങ്ങൾ: മുസ്ലിംലീഗ് സമരം ഊർജ്ജിതമാക്കും :പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ

ചങ്ങരംകുളം:പൊന്നാനി മണ്ഡലത്തിലെ തീരദേശവാസികൾ അനുഭവിക്കുന്ന ദുരിത പൂർണ്ണമായ ജീവിതത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുസ്ലിംലീഗ് മുന്നോട്ടു പോകുമെന്ന് മലപ്പുറം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ പ്രസ്താവിച്ചു.
കടൽ ഭിത്തി നിർമ്മാണത്തിന് 10 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടും ഭിത്തി കെട്ടാൻ കഴിയാത്തത് സർക്കാരിന്റെ നിസംഗത യാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.   ഭരണപരമായ എല്ലാ അധികാരങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടുപോലും ജനങ്ങളുടെ അടിസ്ഥാനപരമായ വികസന പ്രവർത്തനങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പുറങ്ങ് പി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷനായി.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ല മുസ്ലിംലീഗ് ക്യാമ്പിൽ രൂപം നൽകിയ വാർഡ് /ശാഖ തലം തൊട്ടു നടപ്പിലാക്കേണ്ട മുപ്പതിന കർമ്മ പരിപാടികൾ ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ വിശദീകരിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം അഹമ്മദ്‌ ബാഫഖി തങ്ങൾ, ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളായ അഷറഫ് കോക്കൂർ, പി സൈതലവി മാസ്റ്റർ, എ പി ഉണ്ണികൃഷ്ണൻ, അഡ്വ: പി പി ഹാരിഫ്, , സലിം കുരുവമ്പലം, കെ ടി അഷ്‌റഫ്‌, അൻവർ മുള്ളമ്പാറ, പി എം എ സമീർ, മണ്ഡലം ജനറൽ സെക്രട്ടറി സി എം യൂസഫ്, ട്രഷറർ വി വി ഹമീദ്, ടി കെ റഷീദ്, വി മുഹമ്മദുണ്ണി ഹാജി, കുഞ്ഞുമുഹമ്മദ്‌ കടവനാട്, ഇബ്രാഹിംകുട്ടി മാസ്റ്റർ, ബഷീർ കക്കിടിക്കൽ, ഷമീർ ഇടിയാട്ടയിൽ, കെ ആർ റസാക്ക്, ടി എ മജീദ്, ഷാനവാസ് വട്ടത്തൂർ, അഡ്വ: വി ഐ എം അഷ്റഫ്, ടി പി മുഹമ്മദ്, ടി കെ ഗഫൂർ, വി കെ എം ഷാഫി, ഖദീജ മൂത്തേടത്ത്, ബീവി പടിഞ്ഞാറകത്ത്, ആയിഷ ഹസ്സൻ, കെ സി ശിഹാബ്, ഷബീർ ബിയ്യം, കെ എ ബക്കർ, എ വി അബ്ദുറു, ഷംസു എരമംഗലം, അബൂബക്കർ പുളിക്കക്കടവ്, സുരേഷ് പൊന്നാനി, റാഷിദ്‌ കോക്കൂർ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button