MALAPPURAM

തിരൂരിൽ മയക്കുമരുന്ന് വേട്ട; മൂന്നുപേർ അറസ്റ്റിൽ

തിരൂർ: മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നംഗസംഘത്തെ തിരൂർ പോലീസ് പിടികൂടി. ചമ്രവട്ടം നക്കിയത്ത് ബഷീർ (37), തെക്കഞ്ചേരി സുധീഷ് (32), മുളക്കൽ ശൈലേഷ് (27) എന്നിവരെയാണ് കാറിൽ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്ത് തിരൂർ സി.ഐ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ഇവരിൽനിന്നും ഒൻപത് ഗ്രാം എം.ഡി.എം.എ.യും 25 ചെറു പായ്ക്കറ്റുകളിലായി ബ്രൗൺഷുഗറും പിടിച്ചെടുത്തു.

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിച്ച മയക്കുമരുന്നുമായി വരുംവഴിയാണ് പ്രതികൾ പിടിയിലായത്.

എസ്.ഐ. വി. ജിഷിൽ, എ.എസ്.ഐ. പ്രതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദീൻ, ഷിജിത്ത്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടൻ, ധനീഷ് കുമാർ, ആദർശ്, ജിനേഷ്, ദിൽജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button