CHANGARAMKULAMEDAPPALLocal news

എടപ്പാൾ ചങ്ങരംകുളം പ്രദേശങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി

എടപ്പാൾ: എടപ്പാൾ ചങ്ങരംകുളം പ്രദേശങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. ജില്ലയിൽ ലോക്ഡൗണിന്റെ ആദ്യദിവസങ്ങളിൽ സഹകരിച്ച പൊതുജനം നാലാം ദിനം ആയപ്പോഴേക്ക് അനാവശ്യമായി പുറത്തിറങ്ങാൻ തുടങ്ങി. ഇതോടെ പോലീസ് നിലപാട് കർക്കശമാക്കി. സമ്പൂർണ ലോക്ഡൗണിനൊപ്പം കൂടുതൽ പ്രദേശങ്ങൾ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും പലരും അനാവശ്യമായി പുറത്തിറങ്ങുന്നുണ്ടന്ന് ചങ്ങരംകുളം സി ഐ സജീവ് പറഞ്ഞു.രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ രണ്ടുദിവസങ്ങളിൽ ഏറെക്കുറെ പൂർണമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button