EDAPPALLocal news
തവനൂർ വൃദ്ധസദനത്തിൽ കേരളപ്പിറവി ദിനത്തിൽ ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി
എടപ്പാൾ: കേരളപ്പിറവി ദിനമായ നവംബർ 01 മുതൽ 07 വരെ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തവനൂർ വൃദ്ധസദനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കവിയും അധ്യാപകനുമായ ശ്രീ. വി.വി. രാമകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി തെയ്യം കലാവതരണം നടത്തി.