THAVANUR

തവനൂർ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി

എടപ്പാൾ: തവനൂർ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി. എം.എൽ.എ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിട്ട് 41 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടി കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഗഫൂർ, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂളുകൾ, അംഗീകൃത ഗ്രന്ഥശാലകളിൽ നിന്നുള്ള ഭാരവാഹികൾ ലൈബ്രറിയേറിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥാലയം സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button