Local newsTHAVANUR
തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ കെപിസിസി ആഹ്വാനപ്രകാരം നടത്തിയ മാർച്ച് സ്റ്റേഷന് മുൻവശം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഭരണ സമരം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ സയ്യിദ് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം ടി അറുമുഖൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മാരായ ബെന്നി മാസ്റ്റർ, രാമകൃഷ്ണൻ,എം. എ നജീബ്,എസ് സുധീർ,ബ്ലോക്ക് സെക്രട്ടറിമാരായ ആനന്ദൻ കറുത്തേടത്ത്, കരീം പോത്തന്നൂർ, രാജഗോപാൽ,ഇബ്രാഹിം നടുവട്ടം, ഇ പി വേലായുധൻ, കെപി സിന്ധു, ജനതാ മനോഹരൻ, അഡ്വക്കേറ്റ് കവിത, ഡിസിസി മെമ്പർമാരായ സുരേഷ് പൊൽപ്പാക്കര, കെ വി നാരായണൻ, ചക്കൻ കുട്ടി, എം മാലതി, പ്രകാശൻ കാലടി, കണ്ണൻ നമ്പ്യാർ, ആസിഫ് പൂക്കരത്തറ, ഹാരിസ് മൂതൂർ എന്നിവർ പ്രസംഗിച്ചു.