THAVANUR

തവനൂരിൽ ‘വേനൽമഴ’ ക്യാമ്പിന് തുടക്കം

തവനൂർ : ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ‘വേനൽമഴ’ അവധിക്കാല ക്യാമ്പിന് തവനൂരിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു.
അവധിക്കാലത്ത് വീടുകളിലേക്ക് പോകാൻ കഴിയാത്ത കുട്ടികളുടെ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വർധിപ്പിക്കുക ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ കല, കായികം, ശാസ്ത്രം, ലൈഫ് സ്കിൽസ് തുടങ്ങി 20-ലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.ഡബ്ല്യു.സി ചെയർപേഴ്സൺ എ. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി സ്വാഗതം പറഞ്ഞു. വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button