KUTTIPPURAM
കുറ്റിപ്പുറം ആറുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കെ.എസ്.ആർ.ടി.സി.ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
കുറ്റിപ്പുറം മിനി പമ്പക്കടുത്ത് മീൻ കയറ്റി വന്ന ലോറിയും കെഎസ്ആർടിസിയുടെ മിന്നൽ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു കോഴിക്കോട് സ്വദേശികളായ നാസിയ, സുബൈർ, ഷമീന, യാദു, സ്മിജ, അബ്ദുൽ കരീം, അബ്ദുൽ റഹീം, അർജു. എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും നാലുപേരെ കുറ്റിപ്പുറം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
കുറ്റിപ്പുറത്ത് തുടർച്ചയായിട്ട് മൂന്നാം ദിവസവും അപകട പരമ്പര തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.