MALAPPURAM

വീണ്ടും സങ്കടക്കടലിൽ പാങ്; കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി..!

വാൽപ്പാറയിൽ സ്കൂൾ അധ്യാപകസംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് മരണപ്പെട്ടു. കോയമ്പത്തൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇതോടെ നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. ​പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാനാണ് വാൽപ്പാറ – പൊള്ളാച്ചി ചുരം റോഡിൽ മുന്നൂറടി താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടസമയത്ത് തന്നെ ഒൻപത് പേർ മരണപ്പെട്ടിരുന്നു. ഇതിൽ അഞ്ച് അധ്യാപകരും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നൗഷാദിന്റെ വിയോഗം പാങ്ങ് ഗ്രാമത്തെയും സ്കൂൾ കുടുംബത്തെയും വീണ്ടും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

നൗഷാദിന്റെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button