Local newsTHAVANUR

തവനൂരിൽ കോവിഡ് ഒന്നാം ഡോസ് വാക്സിനേഷനിൽ സമ്പൂർണതയിൽ

എടപ്പാൾ: ആറു മാസത്തോളമായി തവനൂർ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച വാക്സിനേഷൻ ഒന്നാം ഡോസ് പൂർത്തികരണത്തിലാണ്. വിവിധ പ്രായതലത്തിലും, പ്രവാസികൾ, അസുഖമുള്ളവർ, പരിരക്ഷ രോഗികൾ, ജീവനക്കാർ, ഗർഭിണികൾ, വിദ്യാർഥികൾ, അതിഥി തൊഴിലാളികൾ തുടങ്ങീ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒന്നാം ഡോസ് സമ്പൂർണ വാക്സിനേഷനാൻ എത്തിക്കുന്നതിന് അഞ്ച് സമ്പൂർണ വാക്സിനേഷൻ ക്യാമ്പ് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചു. വാക്സിനേഷനായി അന്ത്യാളം കുടം ജിഎൽപി സ്കൂളിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. 18 വയസിനു മുകളിൽ 29630 ജനസംഖ്യയാണ് പഞ്ചായത്ത് പരിതിയിലുള്ളത്. ഇതിൽ 28675 പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി.658 പേർ കോവിഡ് രോഗികളായി മൂന്ന് മാസം പൂർത്തികരിക്കാത്തതു കാരണം വാക്സിൻ എടുത്തിട്ടില്ല. അവർക്ക് ദിവസങ്ങൾ പൂർത്തീകരിക്കുന്ന മുറക്ക് വാക്സിൻ നൽകും. 297 പേർ മറ്റുകാരങ്ങളാൽ വാക്സിൻ എടുത്തിട്ടില്ല. അവർക്ക് ജനപ്രതിധികളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പദ്ധതിയുടെ വാക്സിനേഷൻ നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. വാക്സിനേഷൻ പൂർത്തീകരണത്തിൽ വാക്സിനേഷൻ ടീമിന് പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ, വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് എന്നിവരുടെ നേതൃത്വത്തിൽ ആദരവും, മധുര പലഹാര വിതരണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button