THAVANUR

തവനൂരിലെ വിദ്യാലയങ്ങൾ ഇനി പുകയില വിമുക്തം

തവനൂർ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില വിമുക്ത സ്ഥാപനങ്ങളും പരിസരവുമായി പ്രഖ്യാപനം നടത്തി. സർക്കാർ അൺ എയിഡഡ് സ്കൂളുകളാണ് പ്രഖ്യാപനം നടത്തിയത്. സ്കൂളുകളിൽ ബോധവത്ക്കരണ ബോർഡുകൾ,
ബോധവത്ക്കരണ പരിപാടികൾ,
വിദ്യഭ്യാസ പരിസരങ്ങളിൽ സുരക്ഷിത ബോർഡുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു.
വിദ്യാലയങ്ങൾക്ക് ചടങ്ങിൽ സർട്ടിഫിക്കേറ്റ് വിതരണം നടത്തി.
തൃക്കണാപുരം ജി.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച പുകയില രഹിത വിദ്യാലയവും ,പരിസരവും പ്രഖ്യാപനവും ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ടി.വി.ശിവദാസ് നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ടെക്കനിക്കൽ അസിസ്റ്റൻ്റ് സി.കെ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാസ്സ് മീഡിയ ഓഫീസർ കെ.പി.സാദ്ധീഖ് അലി ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. എക്സൈസ് ഓഫീസർ എൽദോ ജോർജ്ജ്, അസിസ്റ്റ്ൻ്റ് സെക്രട്ടറി വി.എം.സജി, എ.കെ.പ്രേമലത,കെ.ലിഷ, എ.പി.വിമൽ, എം.അബൂബക്കർ, കെ.കെ.പ്രജി, കെ.എം.ശ്രീജിത്ത്, കെ.ശ്യാമള, പി.ജീജ, എസ്.ബിന്ദു,കെ.ശ്രീദേവി, പി.വി.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു,
പരിപാടിയുടെ ഭാഗമായി പ്രഖ്യാപന റാലിയിലും നടന്നു. റാലി വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഫ്ലാഗ് ഓഫ് നടത്തി. തവനൂർ കെ.എം.ജി .യു പി. സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബാൻ്റ് മേളത്തോടെയാണ് റാലി നടന്നത്.
വിദ്യാർത്ഥികളുടെ ബോധവത്ക്കരണ ഫ്ലാഷ് മോബ്, മൈം എന്നിവ നടന്നു.
ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും
പരിശോധന നടത്തിയാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button