EDAPPAL
എടപ്പാൾ കാലടിയിൽ ആരോഗ്യ ശുചിത്വ പരിശോധന
എടപ്പാൾ: സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാലടിയിൽ ശുചിത്വ പരിശോധന കർശനമാക്കി. ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഹോട്ടൽ, ഷവർമ്മ വിൽപ്പന നടത്തുന്ന ബേക്കറികൾ,
കൂൾബാർ, മീൻ വിൽപ്പനശാലകൾ,
എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, സപ്നസാഗർ എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടരുമെന്നും ലൈസൻസ് ഇല്ലാതെയും ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന കച്ചവട
സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം.ഷാജി, കാലടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ.പി.മൊയ്തീൻ എന്നിവർ അറിയിച്ചു.