PONNANI


തകർന്ന റോഡ് നന്നാക്കുന്നില്ല: കല്ല് നിരത്തി നാട്ടുകാർ ഗതാഗതം തടഞ്ഞു

കുറ്റിപ്പുറം : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വെട്ടുകല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പകരനെല്ലൂർ എസ്.സി. കോളനി റോഡിന്റെ ഇരു ഭാഗങ്ങളുമാണ് ഞായറാഴ്‌ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ അടച്ചത്.

തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്.കഴിഞ്ഞദിവസം റോഡിലെ കുഴിയിൽവീണ് ഒരു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തോഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്കു നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button