KERALA
തൃശൂർ പൂരം; വലിയ സുരക്ഷാ സന്നാഹമൊരുക്കി അഗ്നിരക്ഷാ സേന
തെക്കേഗോപുരനടയിൽ നിന്ന് ഏത് ഭാഗത്തേക്കും വെള്ളം എത്തിക്കാനുള്ള സജ്ജീകരണമായിക്കഴിഞ്ഞു. തീപിടുത്തമടക്കം അനിഷ്ട സംഭവങ്ങളെ പെട്ടെന്ന് പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാണ്.
പൂരം സുരക്ഷിതമാക്കാൻ വലിയ സന്നാഹമാണ് അഗ്നിരക്ഷാസേന തയ്യാറാക്കുന്നത്. സിവിൽ ഡിഫൻസ് അംഗങ്ങളടക്കം 200ലധികം ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും. ചൂട് കടുത്തതിനാൽ ഇത്തവണ കൂടുതൽ കരുതലോടെ ആയിരിക്കും പൂരമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്