EDAPPAL
ടിസി അബൂബക്കറിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് സുമനസുകളുടെ കനിവ് വേണം
ചങ്ങരംകുളം: ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടിയ ആലംകോട് ടിസി അബൂബക്കറിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടുത്ത മാസത്തോടെ നടക്കുമെന്ന് ചികിത്സ സമിതി വഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓട്ടോ തൊഴിലാളിയും നിർദ്ധന കുടുംബാഗവുമായ അബൂബക്കറിന്റെ ചികിത്സക്കായി ഇതിനോടകം15 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞെന്നും 10 ലക്ഷം രൂപ കൂടി ചികിത്സക്ക് ആവശ്യമാണെന്നും സന്നദ്ധ പ്രവർത്തകരുടെയും സുമനസുകളുടെയും അകമഴിഞ്ഞ സഹായം ഇനിയും ആവശ്യമാണെന്നും ചികിത്സ സമിതി ഭാരവാഹികൾ പറഞ്ഞു.
അഷറഫ് കോക്കൂർ,പിപി യൂസഫലി,അടാട്ട് വാസുദേവൻ,ഷാനവാസ് വട്ടത്തൂർ അനസ് കെ,ബഷീർ കക്കിടിക്കൽ,സികെ പ്രകാശൻ,കെഎംഎ ജബ്ബാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.