EDAPPAL

‘ജെല്ലിക്കെട്ട്’ കഥാസമാഹാരം പ്രകാശനം ചെയ്തു

എടപ്പാൾ : നജീബ് പി എം എഴുതിയ പ്രഥമകഥാസമാഹാരമായ ജെല്ലിക്കെട്ട് പ്രകാശനം കവി രാമകൃഷ്ണൻ കുമരനെല്ലൂർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങി. എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെരാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ ജയ പുസ്തകപരിചയം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുകുമാരൻ, ഗഫൂർ, മുൻ ഹെഡ്മാസ്റ്റർ കെവി വാസുദേവൻ, ജയൻ നീലേശ്വരം, കെ. രവീന്ദ്രൻ, പി. രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.
പിഎം നജീബ് മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ കെ എം അബ്ദുൽ ഗഫൂർ സ്വാഗതവും ഹെഡ്മാസ്റ്റർ പിടി റിയാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button