ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോയും സംഘടിപ്പിച്ചു
വട്ടംകുളം: ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ IEC പ്രവർത്തനങ്ങളുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പ്രശസ്ത കിറ്റി ഷോ അവതാരകൻ ശ്രീ വിനോദ് നരനാട്ടിന്റെ അവതരണത്തോട് കൂടി ജല സംരക്ഷണ സന്ദേശ യാത്രയും കിറ്റി ഷോ യും സംഘടിപ്പിച്ചു.
കിറ്റി ഷോയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ജി ജെ ബി സ്കൂൾ, വട്ടംകുളത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് കഴുങ്ങിൽ നിർവഹിച്ചു. പരിപാടിയിൽ സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി ബിന്ധു അദ്ധ്യക്ഷത വഹിച്ചു. നിർവഹണ സഹായ ഏജൻസി പ്രൊജക്റ്റ് ജില്ലാ കോർഡിനേറ്റർ പ്രവീൺ, വട്ടംകുളം പ്രൊജക്റ്റ് കോർഡിനേറ്റർ റുഫൈദ കെ.വി, മറ്റു അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സി പി ൻ യു പി എസ് സ്കൂൾ വട്ടംകുളം, എടപ്പാൾ എച്ച് എസ് എസ് സ്കൂൾ, ശുകപുരം കവല, എടപ്പാൾ സെന്റർ എന്നീ സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിച്ചു.