CHANGARAMKULAM

ചികിത്സയിൽ കഴിയുന്ന കെ.കെ സുരേന്ദ്രനെ ബിജെപി നേതാവും, ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള സന്ദർശിച്ചു.

ചങ്ങരംകുളം:പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി നേതാവ് കെ.കെ സുരേന്ദ്രനെ ബിജെപി നേതാവും ഗോവ ഗവർണ്ണറുമായ പി എസ് ശ്രീധരൻപിള്ള സന്ദർശിച്ചു. ചൊവ്വാഴ്ച കാലത്ത് ഒമ്പത് മണിയോടെ ശ്രീധരൻപിള്ള കെ കെ സുരേന്ദ്രന്റെ ചങ്ങരംകുളം മൂക്കുതലയിലുള്ള വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. ഒരു മാസമായി കാൽ വഴുതി വീണ് പരിക്കേറ്റ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ.കെ സുരേന്ദ്രൻ വിശ്രമത്തിലാണ്.മുപ്പത് മിനിറ്റോളം മൂക്കുതല യിൽ ചിലവഴിച്ചാണ് പി എസ് ശ്രീധരൻ പിള്ള മടങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button