kaladi

ചമയം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയ്ന് തുടക്കം.

കാലടി | വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ കണ്ടനകം
ചമയം സംഘടിപ്പിക്കുന്ന ക്യാമ്പയ്ന് ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി ഇന്നലെ കണ്ടനകത്ത് തുടക്കം കുറിച്ചു. കവചം എന്ന പേരിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയ്ൻ്റെ തുടക്കമായുള്ള ജാഗ്രതാ സദസ് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ യോഗങ്ങൾ, കലാവിഷ്ക്കാരങ്ങൾ, ലഹരിക്കെതിരെ കലാ കായിക ബദലുകൾ, ഗൃഹസന്ദർശനം, ലഘുലേഖ പ്രചരണം തുടങ്ങി നിരവധി പരിപാടികൾക്ക് രൂപം കൊടുത്തു.
എൻ.കെ. ഗഫൂർ, സതീഷ് അയ്യാപ്പിൽ, മോഹനൻ, സബീഷ് കെ, രാജേഷ്, അപ്പു കെ.കെ, സന്ധ്യടീച്ചർ, ലത, ആനന്ദൻ, ശശി സംസാരിച്ചു.
കെ. അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി പാറയ്ക്കൽ പദ്ധതി വിശദീകരണം നടത്തി.
കെ.ജി ബാബു ചെയർമാനും സി.വി പ്രമോദ് കൺവീനറുമായി സമിതി രൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button