CHANGARAMKULAM

ചങ്ങരംകുളത്ത് നോ പാർക്കിങ് ബോർഡുകൾ വകവയ്ക്കാതെ പാർക്കിംങ് തുടരുന്നു

ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേയിൽ ആലംകോട് പഞ്ചായത്തിന്റെ ഷോപ്പിങ് കൊമ്പ്ലക്സിന്റെ പരിസരത്ത് ചങ്ങരംകുളം പോലീസ് സ്ഥാപിച്ച നോ പാർക്കിംങ് ബോർഡുകൾ വകവയ്ക്കാതെ പാർക്കിംങ് തുടരുന്നു.

നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും വകവയ്ക്കാതെയാണ് വീണ്ടും ബിൽഡിങ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പാർക്ക് ചെയ്താൽ പിഴ ഈടാക്കുമെന്നും ഈ ബോർഡിൽ ആലേഖനം ചെയ്തിട്ടുണ്ട്. അനുദിനം ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്. ഇവിടെ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങിക്കുവാൻ വരുന്നവർക്ക് പലപ്പോഴും വാഹനങ്ങൾ നിർത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പഞ്ചായത്ത് അധികാരികൾ
ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ആക്ഷേപം ഉണ്ട്. പല ആളുകളും ഇവിടെ വാഹനം നിർത്തി ബസ്സിൽ കയറി പോകുന്നുണ്ട്.അവർ തിരിച്ചു വരുന്നത് വരെയും വാഹനങ്ങൾ ഇവിടെ തന്നെ ഇരിക്കും അങ്ങനെ നിരവധി ആളുകളുടെ സ്ഥിരം സ്ഥലമായി ഇവിടെ മാറിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത് ഒഴികെ മറ്റൊരു നടപടിയും സ്വീകരിക്കാത്തതാണ് ഇവിടെ വാഹനങ്ങൾ നിറഞ്ഞു കവിയുന്നതിന് കാരണമെന്നാണ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button