EDAPPAL

ഓണം മെഗാ പുസ്തകോത്സവം എക്റ്റസി ഓഫ് ലെറ്റേഴ്‌സ് എം.എല്‍.എ കെ.ടി ജലീല്‍ ഉദ്ഘാടനം നിർവഹിച്ചു നിർവഹിച്ചു

എടപ്പാൾ: ടെല്‍ബ്രെയ്ന്‍ ബുക്‌സും എമിറേറ്റസ്മാളും ചേര്‍ന്ന് എടപ്പാള്‍ എമിറേറ്റസ് മാളില്‍ നടത്തുന്ന ഓണം മെഗാ പുസ്തകോത്സവം എക്റ്റസി ഓഫ് ലെറ്റേഴ്‌സ് കെ.ടി ജലീല്‍ എം.എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എമിറേറ്റ്‌സ് മാള്‍ എം.ഡി കാസിം, ടെല്‍ബ്രെയ്ന്‍ ബുക്‌സ് ചെയര്‍മാന്‍ റഫീക്ക് പെരുമുക്ക്, വിജയന്‍ കോതമ്പത്ത്, കെ. മണികണ്ഠന്‍, ഇ പി രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാതൃഭൂമി ബുക്‌സ്, ഡി.സി ബുക്‌സ്, മനോരമ ബുക്‌സ്, ചിന്ത, കൈരളി, ലോഗോസ്, മാന്‍കൈന്‍ഡ്, ഒലീവ്, ഗ്രീന്‍ ബുക്‌സ് ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രമുഖ പ്രസാധകരുടെ മികച്ച പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മേളയുടെ ഭാഗമായി സാംസ്‌കാരിക സദസ്സ്, പ്രഭാഷണങ്ങള്‍, പുസ്തക ചര്‍ച്ചകള്‍ എന്നിവ വരും ദിവസങ്ങളില്‍ നടക്കും. കാലത്ത് 9.30 മുതല്‍ രാത്രി 10 മണിവരെയാണ് മേള. പുസ്തകങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button