ഡോക്ടര്‍മാരെ സംരക്ഷിക്കാനാകില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടൂ; ആഞ്ഞടിച്ച് ഹൈക്കോടതി
May 10, 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കൊല്ലപ്പെട്ടതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് എവിടെയും നടക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത് ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടു.. ഇങ്ങനെ സുരക്ഷ എടുക്കണമെന്ന് കാര്യം കോടതിയല്ല പറഞ്ഞു തരേണ്ടത്. പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ? ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക നിർത്തണമെന്ന് സർക്കാർ ഉത്തരവ് ദുരന്തമാണ്. സംഭവത്തിൽ ഹൈക്കോടതി പോലീസ് മേധാവിയോട് വിശദീകരണം തേടി