ചങ്ങരംകുളം ഉദിനുപറമ്പിൽ ലഹരി സംഘത്തിൽ ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു
ചങ്ങരംകുളം : ഉദിനുപറമ്പിൽ ലഹരി സംഘങ്ങളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാട്ടുകാരായ ഒരാൾക്ക് വെട്ടേൽക്കുകയും രണ്ടുപേർക്ക് പരിക്ക് പറ്റുകയും ചെയ്തു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടു. പ്രദേശത്ത് ഏറെ നാളായി ബാദുഷ എന്ന മോനായിയുടെ നേതൃത്വത്തിൽ ലഹരി സംഘങ്ങൾ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടുകാർക്കിടയിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിട്ടത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ സുബൈർ എന്ന വ്യക്തിക്ക് തലക്ക് വെട്ടേറ്റു. സംഘത്തിന്റെ ആക്രമണത്തിൽ നാട്ടുകാരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസ് ആക്രമി സംഘത്തെയും, അവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കുപറ്റിയ നാട്ടുകാരായ സുബൈർ, റാഫി, ലബീബ് എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.