Local news
അങ്കണത്തുമ്പികൾ അംഗനവാടി കലോത്സവം സമാപിച്ചു
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി കുട്ടികളുടെ കലോത്സവം പദ്ധതി പ്രകാരം വള്ളത്തോൾ കോളേജിൽ രണ്ടാം തീയതി അങ്കണത്തുമ്പികൾ എന്ന പേരിൽ അംഗൻവാടി കുട്ടികളുടെ കലോത്സവം നടന്നു. കലോത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ദിനേശൻ സ്വാഗത പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പിപി മോഹൻദാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി ഷീന, പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ തട്ടാരപറമ്പിൽ, ആസിഫ് പൂക്കരത്തറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കൃഷ്ണേന്ദു നന്ദി പറഞ്ഞു.