EDAPPAL

47 ലക്ഷം വിലവരുന്ന സ്വർണ്ണവുമായി വളാഞ്ചേരി സ്വദേശി പിടിയിൽ

മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീർ (26) ആണ് അറസ്റ്റിലായത്. ദുബായിൽ നിന്നും കരിപ്പൂർ
വിമാനത്താവളത്തിലെത്തിയ യുവാവിനെ 854 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പിടിയിലാവുകയായിരുന്നു.

മിശ്രിത രൂപത്തിൽ മൂന്ന് കാളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 47 ലക്ഷം രൂപ വില വരും
ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button