Local news

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം ; ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുരുവായൂർ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂർ വീട്ടിൽ ബിജുവിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം 500 കുന്നു സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണർ ഓഫീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിൽ പരാതിക്കാരന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. ഈ തുക നഷ്ടപരിഹാരം സഹിതം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്. സംശയം തോന്നിയ പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്.തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button