EDAPPALLocal news
കോൺഗ്രസ്സ് മെമ്പർമാർ നന്നംമുക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി
ചങ്ങരംകുളം:പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനെതിരെ,കെട്ടിട നികുതി വർദ്ധനവിനെതിരെ, കെട്ടിട നിർമ്മാണ പെർമിറ്റിന്റെ ചാർജ്ജ് വർദ്ധനവിനെതിരെ, പെൻഷൻ ലഭിക്കുന്ന കാലയളവ് നീളുന്നതിനെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആയിരുന്നു നിൽപ്പ് സമരം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരുടെ നേതൃത്വത്തിലായിരുന്നു നിൽപ്പ് സമരം നടത്തിയത്. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു സമരം സംഘടിപ്പിച്ചത്.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേശ്, ചാന്ദ്നി രവീന്ദ്രൻ, നൗഷാദ് വി കെ എം, ഫയാസ് എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.