EDAPPALGULFLocal news
യു എ ഇ യിലെ തൊഴിൽ അന്വേഷകർക്ക് മാർഗ നിർദേശങ്ങൾ നൽകി ഇടപ്പാളയം ജോബ് സെൽ
യു എ ഇ യിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ സാഹചര്യങ്ങളെ വിലയിരുത്തി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാനും തൊഴിലവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്താനും ഇടപ്പാളയം യു എ ഇ യുടെ ജോബ് സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ സെഷനുകൾക്ക് തുടക്കമായി.
നാട്ടിൽ നിന്നും തൊഴിൽ തേടി വിദേശത്തെത്തുന്നവർക്ക് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പരിശീലന സെഷനുകൾ വരും ദിവസങ്ങളിൽ നടക്കും. ജോബ് സെൽ ഡാറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ഓണ്ലൈനായാണ് സെഷനുകൾ ക്രമീകരിക്കുന്നത്.
ആദ്യ സെഷനിൽ ഇസ്ഹാക് സാഹിദ്, അബ്‌ദുൽ ഗഫൂർ കെ എ, ഷറഫ് സി വി എന്നിവർ നേതൃത്വം കൊടുത്തു.
ഹബീബ് റഹ്മാൻ,ബിസ്‌നി ഫഹദ്, ഫൈസൽ റഹ്‌മാൻ എന്നിവർ ജോബ് സെൽ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
ആഷിക് കൊട്ടിലിൽ നന്ദി പറഞ്ഞു.