Local newsPERUMPADAPP
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു
പെരുമ്പടപ്പ്: പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ
പാലിക്കാതെ വിവാഹം നടത്തിയതിന്
പൊലീസ് കേസ് എടുത്തു. കണ്ടമെമെന്റ്റ് സോൺ ആയ വന്നേരിയിൽ
ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദാലിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന്
കേസെടുത്തിരിക്കുന്നത്. മുഹമ്മദാലിയുടെ വീട്ടിൽ ഇന്നലെ (ജൂൺ ഒന്ന്) യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കണ്ടൺമെൻറ് സോൺ ആയ മാറഞ്ചേരിയിൽ നിന്നും പന്താവൂരിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും 3 കുട്ടികളടക്കം 25 ലധികം ആൾക്കാരെ
പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ പാർട്ടി നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ കോവിഡ് ടെസ്റ്റിന്
വിധേയരാക്കുകയും ചെയ്തു