kaladi
മലബാർ ദേവസ്വം ബോർഡ് അംഗം കെ എൻ ഉദയനെ കണ്ടനകം വേട്ടെക്കൊരുമകൻ ക്ഷേത്ര കമ്മിറ്റി ആദരിച്ചു.
കാലടി : മലബാർ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുത്ത കെ എൻ ഉദയനെ കണ്ടനകം വേട്ടെക്കൊരുമകൻ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ആർ കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കെ.എൻ.സദാനന്ദൻ, കെ. അരവിന്ദൻ , ആർ.കെ.സതീശൻ , പി.കെ.ശശികുമാർ , കെ.വി.ബാലകൃഷ്ണൻ , പി.ടി. സുബ്രമണ്യൻ, പി.ഹരിദാസൻ , പി.മുരളീധരൻ , രാജൻ പയ്യാക്കിൽ, വി.വി.ശ്രീവത്സൻ, പി.രാമദാസ് എന്നിവർ സംസാരിച്ചു.