എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: വിൽപനക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് മലപ്പുറം പൊലീസ് പിടിയിലായി. കോഡൂർ കരീപ്പറമ്പ് സ്വദേശി കീഴുവീട്ടിൽ മുനീറി (35)നെയാണ് പിടിച്ചത്. ബുധനാഴ്ച രാത്രി കോഡൂർ കരീപറമ്പിൽ നിന്നാണ് മലപ്പുറം പൊലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. പ്രതി ലഹരി കടത്തിന് ഉപയോഗിക്കുന്ന വാഹനം പൊലീസ് കണ്ടെടുത്തു. മുമ്പ് സമാന കേസിൽ മലപ്പുറം എക്സൈസ് പിടികൂടിയയാളാണ് മുനീറെന്ന് പൊലീസ് അറിയിച്ചു.
മുനീറിന് ലഹരി എത്തിച്ചു നൽകുന്നവരെ പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ മുനീറിനെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്.ഐമാരായ വിജയൻ, ലീലാവതി, സി.പി.ഒമാരായ ദ്വിധീഷ്, ഷിനൂപ്, രതീഷ്, ഡാൻസാഫ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, കെ. ജസീർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടി കേസന്വേഷണം നടത്തുന്നത്.