KERALA
കേച്ചേരി ഫിറോസ് വധം:രണ്ട് പ്രതികൾ പിടിയിൽ കുന്നംകുളം പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി
കുന്നംകുളം:കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി പുഴങ്ങര സ്വദേശികളും ഫിറോസിന്റെ പരിചയക്കാരുമായ റാഷിദ്(27)അയ്യൂബ്(27)എന്നിവരാണ് അറസ്റ്റിലിയത്. പ്രതികളുമായി കുന്നംകുളം പോലീസ് കൊല നടന്ന യുവാവിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി.സംഭവത്തിന്റെ തലേദിവസം ഫിറോസ് ഇവരുമായി തർക്കമുണ്ടാവുകയും ഫിറോസ് ഇവരിൽ ഒരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന