KERALA


കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരുക്ക്

തൃശൂർ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികൾക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. സാന്താ മരിയ സ്കൂളിന് എതിർവശം ബൈപ്പാസ് റോഡിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

വിവിധ വിദ്യാലയങ്ങളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. മറ്റൊരു മോട്ടോർ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരുക്കേറ്റ കുട്ടികളെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button