Local newsTHAVANUR

കൊടക്കൽ സബ് റജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടം മന്ത്രി വാസവൻ നാടിന് സമർപ്പിച്ചു.

തവനൂർ: അലത്തിയൂരിൽ എരഞ്ഞിക്കത്ത് ഹാരിസ് ഹാജിയും മകൻ ഹമീദും സൗജന്യമായി നൽകിയ 5 സെൻ്റ് സ്ഥലത്ത് 64 ലക്ഷം രൂപ ചിലവിൽ പണിത സബ് റജിസ്ട്രാർ ഓഫീസ് ഇന്ന് നാടിന് സമർപ്പിച്ചു. 50 ലക്ഷം വിലമതിക്കുന്ന ഭൂമിയാണ് ഹാരിസ് ഹാജിയും മകൻ ഹമീദും സർക്കാരിലേക്ക് പ്രതിഫലമേതുമില്ലാതെ നൽകിയത്. ഉദാരതയുടെ ആൾരൂപങ്ങളായ അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
സബ് റജിസ്ട്രാർ ഓഫീസിൻ്റെ നിർമ്മാണത്തിനാവശ്യമായ പണം കിഫ്ബിയിൽ നിന്നാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സ്ഥലം എം.എൽ.എ എന്ന നിലയിലെ ഇടപെടലിനെ തുടർന്ന് അനുവദിപ്പിച്ചത്. കേരള സംസ്ഥാന സഹകരണ-റജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഓൺലൈനിൽ കൊടക്കൽ സബ് റജിസ്ട്രാർ ഓഫീസ് ഉൽഘാടനം ചെയ്തു.
മംഗലം പഞ്ചായത്തിലെ 194 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വീടുനിർമ്മാണ സഹായവും ഉച്ചക്ക് ശേഷം വിതരണം ചെയ്തു. രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നിരവധി വികസന പദ്ധതികളാണ് തവനൂർ മണ്ഡലത്തിൽ നാടിന് സമർപ്പിച്ചത്.
ആലത്തിയൂരിലെ ചടങ്ങിൽ തിരൂർ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: സൈനുദ്ദീൻ, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി, പുറത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീനിവാസൻ, വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ്, തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി, ഇമ്പിച്ചിബാവാ സഹകരണ ആശുപത്രി ചെയർമാൻ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുമാരൻ, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫുക്കാർ എന്നിവർ സംബന്ധിച്ചു.
മംഗലം പഞ്ചായത്ത് ഓഫീസിൽ നടന്ന ലൈഫ്മിഷൻ ഭവന സഹായ വിതരണ ചടങ്ങിൽ പ്രസിഡണ്ട് കുഞ്ഞുട്ടിക്ക അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പാത്തുമ്മക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇബ്രാഹിം ചേന്നര, റാഫി മാസ്റ്റർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button