EDAPPAL
എടപ്പാളുകാർക്ക് ഇത് അഭിമാന നിമിഷം: കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വലയം കാക്കാൻ കുമരനെല്ലൂർ സ്വദേശി മുർഷിദ്.
കുമരനെല്ലൂർ: കുമരനല്ലൂരിന്റെ വിശ്വസ്തനായ കാവൽക്കാരൻ മുർഷിദ് ഇനി കേരള ബ്ലാസ്റ്റേഴ്സിൻ്റെ റിസർവ് ടീമിന്റെ ഗോൾവല കാക്കും. മൂന്നു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് മുർഷിദുമായി കരാർ ഒപ്പിട്ടത്.
സബ് ജൂനിയർ ഇന്ത്യൻ ക്യാമ്പിന്റെ ഭാഗമായിരുന്ന മുർഷിദ് തൃശൂർ റെഡ്സ്റ്റാർ എഫ് സിയുടെ താരമായിരുന്നു.അണ്ടർ 16 ഇന്ത്യൻ നാഷണൽ ഫുട്ബോൾ ക്യാമ്പിൽ കഴിഞ്ഞ വർഷങ്ങളിൽ യോഗ്യത നേടിയിരുന്നു.
വടക്കാഞ്ചേരി സ്വകാര്യ കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.തൃശ്ശൂർ റെഡ് സ്റ്റാർ ക്ലബ്ബിന്റെ കായികതാരമാണ് .എഞ്ചിനീയർ റോഡ് സ്വദേശികളായ ബഷീറിന്റെയും സാബിറയുടെയും മകനാണ് മുർഷിദ്.