PONNANI
പെരുന്നാൾ സമ്മാനം;
പെരുന്നാൾ സമ്മാനം;
സിയാറത്ത് പള്ളി പരിസരം പ്രകാശപൂരിതമാക്കി മിനിമാസ് ലൈറ്റുകൾ
പൊന്നാനി: 2020 _21 വർഷത്തിൽ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുകയും അതിന് ശേഷം പി നന്ദകുമാർ എം എൽ എ നടപ്പിലാക്കുകയും ചെയ്ത പ്രകാശ പൂരിത നഗരത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭ
വാർഡ് 39 ൽ സിയാറത്ത് പള്ളി പരിസരത്ത് അനുവദിച്ച മിനി മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ അധ്യക്ഷത വഹിച്ചു. അഡ്വ: ഷിനോദ്.അസ്വ: സുരേഷ് .ഇ കെ ഖലീൽ .സുഭാഷ്. രഘുനാഥ് . സക്കരിയ . അശോകൻ മാസ്റ്റർ . റാഫി. കെ ആർ അബ്ദുല്ലക്കുട്ടി . ഇ കെ ഇർഷാദ് . നവാഫ്. ജാഫർ എന്നിവർ പങ്കെടുത്തു