MALAPPURAM
പരപ്പനങ്ങാടിയിലെ റോഡ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം: പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുര പൊതുമരാമത്ത് റോഡിലെ അനധികൃത നിർമ്മാണം ഫെബ്രുവരി 10 നഖം പൊളിച്ചുമാറ്റാൻ തിരൂരങ്ങാടി താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. നാടുകാണി പരപ്പനങ്ങാടി റോഡ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നടന്ന സർവ്വേ പ്രകാരം അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും അഞ്ചപ്പുരയിലെ കെട്ടിടം മാത്രം നിലനിർത്തുകയായിരുന്നു. പൊളിച്ചുമാറ്റാൻ നഗരസഭാ സെക്രട്ടറി നിർദ്ദേശം നൽകിയെങ്കിലും പാലിക്കപ്പെടാതെ പോയി.
ഇതിനെതിരെ നഗരസഭ കൗൺസിലർ ആയ തുടിശ്ശേരി കാർത്തികേയൻ ആണ് പരാതിയുമായി മന്ത്രിയെ കാണാൻ എത്തിയത് . പരാതി കേട്ട മന്ത്രി ഫെബ്രുവരി 10നകം കയ്യേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.