പാലക്കാട് ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
May 12, 2023
പാലക്കാട് : ചിറ്റൂർ പുഴയിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് മരിച്ചത്. വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയാണ്.. അട്ടപ്പാടി തിരുവാണി പുഴയിലെ ചിറ്റൂർ ഭാഗത്താണ് അപകടമുണ്ടായത്. പഠന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ അട്ടപ്പാടിയിലെത്തിയത്. കുളിക്കുന്നതിനിടെ അമീൻ വെള്ളത്തിൽ കുഴഞ്ഞു വീണതായി അധ്യാപകർ പറയുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി