കേരളത്തിലൊഴികെ മറ്റുസംസ്ഥാനങ്ങളിൽ പേഴ്സണൽ സ്റ്റാഫിന് പെൻഷനില്ല; നിയമനം ഇങ്ങനെ
കോഴിക്കോട്: സർക്കാർ സംവിധാനത്തിനകത്തുനിന്ന് നിയമിക്കപ്പെടുന്നവർക്കല്ലാതെ, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷനില്ല.
കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിമാർക്ക് 15-ഉം സഹമന്ത്രിമാർക്ക് 13-ഉം പേഴ്സണൽ സ്റ്റാഫുമാരെ നിയമിക്കാം. ക്യാബിനറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ അഞ്ചോ ആറോ പേർ സർക്കാർ സംവിധാനത്തിന് പുറത്തുനിന്ന്, ഭരണകക്ഷിയുമായി ബന്ധമുള്ളവരാവും.
ഡൽഹി
മുഖ്യമന്ത്രിക്ക് 21 സ്റ്റാഫ്
മന്ത്രി-10 (ആറു മന്ത്രിമാർക്ക് 60)
പ്രതിപക്ഷനേതാവിന് മൂന്ന്
നിയമിക്കപ്പെടുന്നവരിൽ പുറത്തുനിന്നുള്ളവർ പരമാവധി-4 (ബാക്കിയുള്ളവർ സർക്കാർ ജീവനക്കാർ)
ശമ്പളം നിശ്ചിതതുക
പെൻഷനില്ല
തമിഴ്നാട്
ഓരോ മന്ത്രിക്കും ഏഴ് പേഴ്സണൽ അസിസ്റ്റന്റുമാർ
ആറുപേരും സർക്കാർ ജീവനക്കാർ
ഒരാൾമാത്രം പുറത്തുനിന്ന്. പൊളിറ്റിക്കൽ പി.എ. എന്നറിയപ്പെടുന്ന ഈ തസ്തികയ്ക്ക് അഞ്ചുവർഷമാണ് കാലാവധി.
ശമ്പളം ഒരുലക്ഷം രൂപ
പെൻഷനില്ല.
മന്ത്രിമാർക്ക് ഔദ്യോഗിക ഡ്രൈവർക്കുപുറമേ പേഴ്സണൽ ഡ്രൈവറെയും പാചകക്കാരനെയും നിയമിക്കാം.
അലവൻസിൽനിന്ന് മന്ത്രിതന്നെ ഇവർക്ക് വേതനം നൽകും.
മഹാരാഷ്ട്ര
മുഖ്യമന്ത്രിക്ക് പരമാവധി നൂറോളംപേരെ നിയമിക്കാം.
80 ശതമാനവും സർക്കാർ ജീവനക്കാർ
മന്ത്രിമാർക്ക് 15 പേഴ്സണൽ സ്റ്റാഫ്
12 പേർ സർക്കാർ ജീവനക്കാർ
മൂന്നുപേരെമാത്രമേ മന്ത്രിയുടെ താത്പര്യപ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമിക്കും (മന്ത്രിയുടെ കാലയളവ് കഴിയുന്നതോടെ പേഴ്സണൽ സ്റ്റാഫിന്റെ കാലാവധിയും അവസാനിക്കും)
പെൻഷനില്ല.
ആന്ധ്രയും തെലങ്കാനയും
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ കരാറടിസ്ഥാനത്തിൽ പുറത്തുനിന്നെടുക്കുന്ന പേഴ്സണൽ സ്റ്റാഫിന് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.
ശമ്പളം നിശ്ചിതതുക
ഈ തസ്തികകളിൽ രാഷ്ട്രീയനിയമനങ്ങൾ കുറവാണ്.
പേഴ്സണൽ സ്റ്റാഫ് മിക്കവരും സ്ഥിരംജീവനക്കാർ.
കർണാടക
രാഷ്ട്രീയനിയമനങ്ങളില്ല
പ്രധാന അംഗങ്ങളെല്ലാം സർക്കാർ ജീവനക്കാർ
മന്ത്രിമാർ ചുമതലയേൽക്കുമ്പോൾ സ്റ്റാഫ് അംഗങ്ങളാവേണ്ട ജീവനക്കാരെ നിർദേശിക്കാം. ഇതുപ്രകാരം ഇവരെ നിയമിക്കുന്നത് സർക്കാരിന്റെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ്.
ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ മന്ത്രിമാർക്ക് പുറത്തുനിന്ന് താത്കാലിക നിയമനമാവാം ഇവർക്ക് പരമാവധി 21,000 രൂപയായിരിക്കും ശമ്പളം.
പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.