CHANGARAMKULAMLocal news

കേരളത്തിലെ വിദ്യാഭ്യാസ മേഖല ആന കയറിയ കരിമ്പിൻ തോട്ടങ്ങൾ പോലെ:വിഎസ് ജോയ്

ചങ്ങരംകുളം:കേരളത്തിലെ വിദ്യാഭ്യാസ മേഖല ആന കയറിയ കരിമ്പിൻ തോട്ടങ്ങൾ പോലെ യാണെന്നും സംസ്ഥാനത്തെ ഭരണത്തിൽ സർവ്വമേഖലയും കെട്ടഴിഞ്ഞ അവസ്ഥായാണെന്നും ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പറഞ്ഞു. ജനങ്ങളിൽ നിന്ന് പിഴയീടാക്കുന്നതിന് പോലീസിന് ക്വോട്ട നിശ്ചയിച്ചിരിക്കുകയാണെന്നും ജനങ്ങളെ തടഞ്ഞ് നിർത്തി പിഴിയുകയാണെന്നും ജോയ് കുറ്റപ്പെടുത്തി.എഐ ക്യാമറ കെ ഫോൺ അഴിമതി അന്വേഷിക്കുക,വിലക്കയറ്റം നിയന്ത്രിക്കുക,മയക്കുമരുന്ന് വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ലഹരി സംഘങ്ങളും മാഫിയ സംഘങ്ങളും സംസ്ഥാനത്ത് പിടി മുറുക്കിയെന്നും ഇത്തരം സംഘങ്ങൾക്ക് സംരക്ഷണം കൊടുക്കുന്ന അവസ്ഥയിലേക്ക് സർക്കാർ മാറിയെന്നും പ്രതിഷേധിക്കുന്നവർക്കെതിരെയും വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർക്കെതിരെയും  കേസെടുത്ത് പേടിപ്പിച്ച് നിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിഎസ് ജോയ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button