MALAPPURAM

കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല; അങ്കണവാടി അടച്ചുപൂട്ടി

പെരിന്തൽമണ്ണ∙ കെട്ടിടത്തിന് ഫി‌റ്റ്‌നസ് ലഭിക്കാത്തതിനാൽ അങ്കണവാടി അടച്ചുപൂട്ടി. അങ്ങാടിപ്പുറം പഞ്ചായത്തിലെ 18–ാം വാർഡ് ചോലയിൽ കുളമ്പ് അങ്കണവാടിയാണ് പൂട്ടിയത്. ഇന്നലെ രാവിലെ എത്തിയ കുട്ടികളെ തിരിച്ചയച്ചു. ഇതോടെ മുപ്പതോളം കുട്ടികളുടെ പഠനം അവതാളത്തിലായി. 

അങ്കണവാടി കെട്ടിടത്തിന്റെ കോൺക്രീറ്റിനൊപ്പം പതിച്ച ഓടുകൾ അടർന്നുവീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ രക്ഷിതാക്കളും ജീവനക്കാരും ജില്ലാ–ബ്ലോക്ക്–പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ചോലയിൽ കുഞ്ഞാപ്പുട്ടി നൽകിയ സ്ഥലത്താണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കാൽ നൂറ്റാണ്ടു മുൻപ് പണിതതാണ് കെട്ടിടം. താൽക്കാലിക കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button