കാലം മാറിയിട്ടും പാട്ടുപെട്ടിയോട് പ്രിയം വിടാതെ ഉമ്മർക്ക
May 28, 2023
എടപ്പാൾ: ആധുനിക കാലഘട്ടത്തിൽ പുത്തൻ സാങ്കേതികവിദ്യകൾക്കൊപ്പം പഴയ പാട്ടു പട്ടികൾ നെഞ്ചോട് ചേർത്ത് ഉമ്മർ എടപ്പാൾ. പഴയകാല ഗായകനും സംഗീത ആസ്വാദകനുമായ ഉമ്മർകാക്ക് ഇന്നും പ്രിയം പാട്ടുപെട്ടികളോട് തന്നെ. പഴയ ഗാനങ്ങൾ അതേ രീതിയിൽ തന്നെ കേൾക്കണമെങ്കിൽ ഇതിലൂടെ മാത്രമാണ് സാധിക്കുകയൊന്നും. അതൊരു പ്രത്യേക അനുഭൂതി യാണ് നൽകുന്നതെന്നും ഇദ്ദേഹം പറയുന്നു. ഇന്ന് പത്തോളം പെട്ടികളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.ഓൺലൈനായി നേരിട്ടും ചെന്ന് വാങ്ങിയാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. എടപ്പാളിൽ കുറ്റിപ്പുറം ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിനോടൊപ്പം തന്നെ സംഗീത അസ്വാദകർക്കായി പുതിയതും പഴയതുമായ ഇലക്ട്രോണിക് സിസ്റ്റങ്ങളാണ് ശേഖരിച്ചു വെച്ചിരിക്കുന്നത്. ചെറുപ്പം മുതൽ തുടങ്ങിയ താല്പര്യമാണ് ഇതിന് പിന്നിൽ എന്നും ഇന്നും പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്നും ഉമ്മർക്ക പറയുന്നു