മുന്നൊരുക്കമില്ലാതെ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനങ്ങളെ കോവിഡിലേക്ക് തള്ളി വിടുന്നു; കോൺഗ്രസ്
എടപ്പാൾ: അശാസ്ത്രീയമായ വാക്സിൻ വിതരണ രീതി സാമൂഹ്യ വ്യാപനത്തിന് കാരണമാകുന്നതായും എടപ്പാൾ CHC യിൽ ഇന്ന് 200 ഡോസ് വാക്സിന് വേണ്ടി ആയിരങ്ങൾ കാത്ത് നിൽക്കുന്ന അവസ്ഥയാണ് വാക്സിൻ എടുക്കേണ്ട ജനങ്ങളെ തിരക്ക് നിയന്ത്രിച്ച് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനു പകരം ജനങ്ങളെ കൂട്ടത്തോടെ വിളിച്ചു വരുത്തി ഗുരുതര സാമൂഹ്യ വ്യാപനം ഉണ്ടാകാൻ അധികാരികളുടെ നടപടി കാരണമാകുകയാണ്. പഞ്ചായത്തിൻ്റെ ദീർഘവീക്ഷണമില്ലാത്ത ഈ നടപടി ജനങ്ങളുടെ സുരക്ഷ തന്നെ അപകടത്തിലാക്കുകയാണ്. പഞ്ചായത്തിൻ്റെ ഈ കെടുകാര്യസ്ഥതക്കെതിരെ ശക്തമായി സമരപരിപാടികളുമായി എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. എസ് സുധീർ അധ്യക്ഷത വഹിച്ചു. എടപ്പാൾ
പഞ്ചായത്തിന്റെ ഈ ഗുരുതര അനാസ്ഥക്കെതിരെ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജില്ലാ കളക്ടർക്കും,ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.