EDAPPALLocal news
എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവുകൾക്ക് ഇന്ന് തുടക്കമാകും
എടപ്പാൾ: എസ്.എസ്.എഫ് എടപ്പാൾ ഡിവിഷനിലെ സെക്ടർ സാഹിത്യോത്സവുകൾക്ക് ഇന്ന് തുടക്കമാകും. ഡിവിഷനിലെ ആറ് സെക്ടർ കേന്ദ്രങ്ങളിൽ ഏഴ് വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ മത്സരിക്കും. യൂണിറ്റ് സാഹിത്യോത്സവിൽ മത്സരിച്ച് കഴിവ് തെളിയിച്ച പ്രതിഭകളാണ് സെക്ടർ സാഹിത്യോത്സവിൽ മാറ്റുരക്കുക. ഓരോ സെക്ടർ കേന്ദ്രങ്ങളിലും 113 മത്സര ഇനങ്ങളിൽ അഞ്ചൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പുതിയ കാലത്തും വിദ്യാർത്ഥികളിലെ സർഗ്ഗ ശേഷിയെ വളർത്തി എടുക്കാനും കഴിവുകളെ പരിഭോഷിപ്പിക്കാനുമാണ് സാഹിത്യോത്സവ് വേദികൾ ഒരുക്കുന്നത്.