ഐഡിയലിഷ് (ഇംഗ്ലീഷ് ഫെസ്റ്റ് 2K22) സമാപിച്ചു
തവനൂർ: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, ആത്മവിശ്വാസം, വ്യക്തിത്വ വികസനം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഐഡിയൽ ക്യാമ്പസിലെ കമ്യൂണിക്കറ്റിവ് ഇംഗ്ലീഷ് വിഭാഗം ഐഡിയലിഷ് – എന്ന പേരിൽ സംഘടിപ്പിച്ച ഐഡിയൽ ഇംഗ്ലീഷ് ഫെസ്റ്റ് 2022 സമാപിച്ചു.
ഇരുപത്തഞ്ചോളം ഇനങ്ങളിലായി മുന്നൂറിൽ പരം വിദ്യാത്ഥികൾ പങ്കെടുത്ത ഫെസ്റ്റ് നാഷണൽ ഗാവലയർ ചാമ്പ്യൻഷിപ്പ് ഓഫ് പബ്ലിക് സ്പീക്കിംഗ് 2021ലെ ചാമ്പ്യനും
ഐഡിയൽ വിദ്യാർത്ഥിയുമായ ഐഹാംബിച്ച (IX)ഉദ്ഘാടനം ചെയ്തു
പൂർണ്ണമായും വിദ്യാർത്ഥികൾ മാത്രം നിയന്ത്രിച്ച ഉദ്ഘാടന ചടങ്ങിൽ നൂറുൽ ഹാതിം (X )അദ്ധ്യക്ഷത വഹിച്ചു
ഫാതിമ ഹൻഫ (IV) മുഖ്യ പ്രഭാഷണം നടത്തി, അൽമ ആസിഫ് (VII) ഷെറാന ( IX) ,ഐഷ സുഹാന (IV) ഇൻഷനഫീസ ( IV) മുഹമ്മദ് ഇഷാൻ അഷ്റഫ് (IV) എന്നി വിദ്യാത്ഥികർ ആശംസകൾ അർപ്പിച്ചു.ലയ ദേവദാസ് സ്വാഗതവും ശഹീൽ മുഹമ്മദ് നന്ദിയും പറഞ്ഞു
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രദീപ് കുമാർ, പി പി പ്രജുഷ, അനിത വിപിൻ, ലിനറ്റ്, ദർവേശ്, ജോംഷി മാത്യു, യോഗിത യാഗുൽക്കർ, സംറീൻ ഖാൻ എന്നിവർ നേതൃത്വം നൽകി
