കുറ്റിപ്പുറം പഞ്ചായത്തിനെതിരേ വ്യാപാരികൾ ഹൈക്കോടതിയിലേക്ക്
കുറ്റിപ്പുറം: നഗരത്തിലെ വ്യാപാരികൾ വർഷങ്ങളായി ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ഭാഗത്തുനിന്ന് പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂനിറ്റ് ഭാരവാഹികൾ. നഗരത്തിലെ മാലിന്യപ്രശ്‌നവും അഴുക്കുചാൽ വൃത്തിയാക്കൽ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ, തെരുവുനായകൾ, നഗരത്തിലെയും തിരൂർ റോഡിലെയും വൺവേ റോഡുകളിലും സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാത്തത് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ പലതവണ പഞ്ചായത്തിന് പരാതി നൽകിയിട്ടും നടപടികൾ ഒരു തരത്തിലുള്ള പരിഹാരവും ഉണ്ടായിട്ടില്ലെന്നും ഇനി പഞ്ചായത്തിനെതിരേ ഹൈക്കോടതിയെയും ഓംബുഡ്സ്മാനെയും സമീപ്പിക്കാനാണ് തീരുമാനമെന്നും വ്യാപാരികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻ്റ് കെ.പി അബ്ദുൽ കരിം, സെക്രട്ടറി ജൗഹർ അലി, ട്രഷറർ കെ.പി ഇസ്ഹാക്ക്, തടത്തിൽ നാരായണൻ പങ്കെടുത്തു.