Local newsVATTAMKULAM
കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചേല്‍പിച്ച് മാതൃകയായ രാധികയ്ക്ക് അനുമോദനം
വട്ടംകുളം ഗ്രാമപഞ്ചായത്തിലെചോലക്കുന്നത്ത് താമസിക്കുന്ന താമരശ്ശേരി സന്ദീപിൻ്റെ ഭാര്യയുടെ ഒരു ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണാഭരണം കളഞ്ഞു പോയത് പുരമുണ്ടെക്കാട് അമ്പല പരിസരത്തു നിന്നും പറയത്തു പറമ്പിൽ ബിനീഷിൻ്റെ ഭാര്യ രാധികക്ക് കണ്ടു കിട്ടി. കണ്ടുകിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച ചോലക്കുന്ന് CPI(M) ബ്രാഞ്ച് കമ്മറ്റിയംഗമായ രാധികയെ CPI(M) അനുമോദിച്ചു.
നമ്മുടെ നാടിൻ്റെ അന്തസ്സ് ഉയർത്തിയ പ്രവർത്തനമാണ് രാധിക നടത്തിയതെന്നും
നമ്മൾക്കെല്ലാവർക്കും മാതൃകയാണ് രാധികയെന്നും CPI(M) വട്ടംകുളം LC സെക്രട്ടറി. പി.വി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സ്വർണ്ണത്തിൻ്റെ ഉടമ അഭിനി, സി.പിഐ.എം ചോലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്, DYFI ചോലക്കുന്ന് യൂണിറ്റ് സെക്രട്ടറി രബീഷ് എന്നിവർ പങ്കെടുത്തു.