EDAPPAL

കപ്പൂർ കൃഷിഭവനിൽ ടിഷ്യുകൾച്ചർ വാഴതൈകൾ വിതരണം ചെയ്തു

കപ്പൂർ: കപ്പൂർ പഞ്ചായത്ത് കൃഷിഭവനിൽ ജനകീയാസൂത്രണം 2022-23 പദ്ധതിയുടെ ഭാഗമായി ടിഷ്യുകൾച്ചർ വാഴതൈകൾ വിതരണം ചെയ്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി, മെമ്പർമാരായ ഷഫീഖ്, സെക്കീന, കൃഷി ഓഫീസർ ഷഹ്ന, സജിത, റജില, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. നികുതി റസീറ്റുമായി എത്തിയാൽ കൃഷിഭവനിൽ നിന്നും തൈകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button