പാലക്കാട് ജില്ലാതല കേരളോത്സവത്തിൽ വോളിബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ടീമിന് സ്വീകരണം നൽകി
ചാലിശ്ശേരി : പാലക്കാട് ജില്ലാതല കേരളോത്സവത്തിൽ വോളിബോൾ മത്സരത്തിൽ, ചരിത്രത്തിൽ ആദ്യമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിനെ ചാമ്പ്യന്മാരാക്കിയ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വോളിബോൾ ടീം അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, വിവിധ ക്ലബ്ബ് അംഗങ്ങളും, പൗരാവലിയും ചേർന്ന് ചാലിശ്ശേരി മെയിൻറോഡ് സെന്ററിൽ സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി രജീഷ്, വി.എസ് ശിവാസ്, സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ, ഫാത്തിമത് സിൽജ, പി.ദിജിമോൾ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ജി.സി.സി ക്ലബ്ബ് ഭാരവാഹികളായ സി.വി മണികണ്ഠൻ, ഇഖ്ബാൽ ചാലിശ്ശേരി, ചുമട്ടു തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.