EDAPPALLocal news

സൂക്ഷ്മ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള ആരംഭിച്ചു

എടപ്പാൾ:സംസ്ഥാന സർക്കാർ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എടപ്പാൾ തൃശ്ശൂർ റോഡ്,ദീമ ജ്വല്ലറിയ്ക്കു സമീപം,ഹിദായ ബിൽഡിങിൽ വെച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ 2023 മാർച്ച് 7 വരെ നടത്തുന്ന സൂക്ഷ്മ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷനായി.മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.പൊന്നാനി ഉപജില്ലാ വ്യവസായ ഓഫീസർ എൻ.റഷീദ്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്,ഗണേശൻ,പി.നിതിൻ,എം.ബി സിന്ധു സംസാരിച്ചു

ഫോട്ടോ:സൂക്ഷ്മ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button